കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ട നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി.
പ്രതികൾക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയിരിക്കുന്നത്. അലുവ അതുലിന്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.
അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിന്റെ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും മുന്നറിയിപ്പുണ്ട്. ഏറ്റുമുട്ടൽ സാധ്യത കണക്കിലെടുത്താണ് പ്രതികളെ മറ്റ് ജയിലുകളിലേക്ക് മാറ്റിയത്.